Sunday, December 21, 2025
No menu items!
Homeവാർത്തകൾശാസ്താംകോട്ട പൈപ്പ് റോഡിൻ്റെ ശാപമോക്ഷത്തിന് വഴിതെളിയുന്നു

ശാസ്താംകോട്ട പൈപ്പ് റോഡിൻ്റെ ശാപമോക്ഷത്തിന് വഴിതെളിയുന്നു

“ശാപമോക്ഷം കാത്ത് ശാസ്താംകോട്ട പൈപ്പ് റോഡ്” എന്ന തലകെട്ടിൽ മലയാളം ടൈംസ് ഈ റോഡിൻ്റെ അവസ്ഥയെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വർഗ്ഗീസ് തരകൻകുന്നത്തൂർ എം.എൽ.എ. ശ്രീ കോവൂർ കുഞ്ഞുമോനുമായി ബന്ധപ്പെട്ടുകയും വർഗ്ഗീസ് തരകൻ്റെ നിരന്തരമായ സമ്മർദ്ദത്തിൻ്റെ ഫലമായി കുന്നത്തൂർ എം.എൽ.എ 26/10/ 2024-ൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്ക് ADS 2024-25 ൻ പ്രകാരം പ്രവൃത്തി ഭരണാനുമതി നൽകണമെന്നും പ്രസ്തുത റോഡിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന അഞ്ചുകലുങ്ങ് – പുളിക്കാശ്ശേരി വരെയുള്ള ഭാഗം വൃത്തിയാക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു. പദ്ധതി നിർവ്വഹണം എൽ.എസ്സ്. ഇ.ഡി. ശാസ്താംകോട്ട ബ്ലോക്കാണ്. ഫണ്ട് എത്രയും വേഗം അനുവദിപ്പിച്ച് അറ്റകുറ്റപണികൾ എത്രയും വേഗം നടത്തുമെന്നും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വർഗ്ഗീസ് തരകൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments