Tuesday, March 10, 2026
No menu items!
Homeവാർത്തകൾശാന്താശ്രീകുമാറിന് സുഗതകുമാരി പുരസ്‌കാരം

ശാന്താശ്രീകുമാറിന് സുഗതകുമാരി പുരസ്‌കാരം


തിരുവനന്തപുരം : ഈ വര്‍ഷത്തെ സുഗതകുമാരി പുരസ്‌കാരം കവയിത്രിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ശാന്താശ്രീകുമാറിന്. സാഹിത്യരംഗത്തുള്ള സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് വച്ച് നടന്ന വനിതാദിനാഘോഷ പരിപാടിയിൽ എഴുത്തുകാരിയും അധ്യാപികയുമായ പാര്‍വ്വതീദേവി പുരസ്‌കാരം സമ്മാനിച്ചു. ഹൃദയതാളം ആണ് ശാന്താശ്രീകുമാറിന്റെ പ്രധാനകൃതി. നെയ്യാറ്റിന്‍കര ഇലവിന്‍മൂട് സ്വദേശിനിയായ ശാന്താശ്രീകുമാര്‍ നിള സാംസ്കാരിക വേദി ട്രസ്റ്റ്‌ അംഗം കൂടിയാണ്.

ഫ്രീഡം ഫിഫ്റ്റി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും മാനവസ്‌നേഹി സാംസ്‌കാരികസമിതിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍ ഉദ്ഘാടനം ചെയ്തു. ഫ്രീഡംഫിഫ്റ്റി വൈസ് ചെയര്‍മാന്‍ പിരപ്പന്‍കോട് ശ്യാംകുമാര്‍ അധ്യക്ഷനായി. സി.ഡബ്ലിയു.സി ചെയര്‍പേഴ്‌സണ്‍ ഷാനിബാബീഗം, സിനിമാതാരങ്ങളായ ജിജസുരേന്ദ്രന്‍ കൊല്ലം തുളസി തുടങ്ങി സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments