തുല്യത, സഹവർത്തിത്വം, ശാക്തീകരണം സന്ദേശമുയർത്തി ബാക്ക്വേർഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ BCCF 73-ാമത് സ്ഥാപക ദിനാചരണം ചെറുതോണിയിൽ മാർച്ച് 24 തിങ്കൾ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. കേരളത്തിലെ പട്ടികജാതി ക്രൈസ്‌തവരുടെ പുരോഗതിയെ ലക്ഷ്യമിട്ട് 1952 മാർച്ച് 24-ാ0 തീയതി ആദരണീയരായ ശ്രീ. വി.ഡി. ജോൺ സാറിന്റേയും റവ. എൻ. സ്റ്റീഫൻ അച്ചൻ്റേയും നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച സംഘടനയാണ് ബാക്ക്‌വേർഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ -ബി.സി.സി.എഫ്.
BCCF സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എൻ.എ. ബാബു,BCCF ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജനറൽ കൺവീനർ മാത്യൂസ് കമ്പിളികണ്ടം, റവ. ബിജി അബ്രാഹം സംസ്ഥാന പ്രസിഡൻ്റ് റവ.ബേബി പള്ളിപ്പറമ്പിൽ, സംസ്ഥാന വൈസ് പ്രസിഡന്റ്റ് ജോയി ആറ്റുംകര ജില്ലാ വൈസ് പ്രസിഡൻ്റ് പാ. ബെന്നി തൊടുപുഴ. വിവിധ കമ്മിറ്റി മെമ്പർമാർ എന്നിവർ നേതൃത്വം നൽകും.