ചെറുതോണി: പട്ടിക വർഗ വികസന വകുപ്പ്, സാമൂഹിക സന്നദ്ധസേന, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ത്രൈവ്’ പരിശീലന പരിപാടി പൊലിയം തുരുത്ത് ഇക്കോ വില്ലേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സബ് കളക്ടർ ഡോ അരുണ്‍ എസ് നായർ പരിശീലന പരിപാടിയില്‍ ക്ലാസ്സെടുത്തു.
ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജ്, അല്‍ അസർ ലോ കോളജ്, പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് ,നാടുകാണി ട്രൈബല്‍ ആർട്‌സ് ആന്റ് സയൻസ് കോളേജ് , പാവനാത്മ കോളേജ് മുരിക്കാശ്ശേരി, ഇടുക്കി മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നുള്ള 50 വിദ്യാർത്ഥികള്‍ മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
പ്രോജക്‌ട് ത്രൈവ് കോർഡിനേറ്റർ ജോമോള്‍ ജോസ്, പൈനാവ് എം ആർ എസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ദിവ്യ ജോർജ്, ഗ്രീൻ വാലി ഡവലപ്‌മെന്റ് സൊസൈറ്റി ഫാദർ ജോബി, അല്‍ അസർ ലോ കോളജ് ഫാക്കല്‍റ്റി കോർഡിനേറ്റർ മാധുരി തുടങ്ങിയവർ പങ്കെടുത്തു.
ത്രൈവ് പദ്ധതി
സംസ്ഥാനത്തെ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളുകളിലെ വിദ്യാർത്ഥികളില്‍ ക്രിയാത്മകത വളർത്തുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ത്രൈവ് (ട്രൈബല്‍ ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇന്ററാക്ടീവ് വെഞ്ച്വഴേസ് ഫോർ എക്‌സലൻസ്). ജില്ലയിലെ തിരഞ്ഞെടുത്ത പ്രൊഫെഷണല്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ അവധി ദിവസങ്ങളില്‍ പൈനാവ്, മൂന്നാർ എംആർഎസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സിലബസിന് പുറത്തുള്ള വിഷയങ്ങളെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. ഇവർക്കുള്ള പരിശീലന പരിപാടിയാണ് നടന്നത്.