Saturday, August 2, 2025
No menu items!
Homeകലാലോകം'ശരപഞ്ജരം' നാടിന് ആവേശമുണർത്തി ജയൻ ആരാധകർ ഒത്തുകൂടി

‘ശരപഞ്ജരം’ നാടിന് ആവേശമുണർത്തി ജയൻ ആരാധകർ ഒത്തുകൂടി

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മ പങ്കിടാനുമാണ് അവർ ഒത്തുകൂടിയത്. ജയൻ പ്രതിമ സ്ഥാപിച്ച ശേഷം, ആദ്യമാണ് ഇതു പോലുള്ളൊരു ചടങ്ങ് നടക്കുന്നതെന്ന് ജയൻ ആരാധകർ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അവർ ചടങ്ങിൽ പങ്കെടുത്തത്.ജയൻ ഫാൻസ് അസോസേഷ്യന്റെ പ്രധാന അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങ്, നാട്ടുകാർക്കും കൗതുകമായി. പൂമാലകൾ അർപ്പിച്ച ശേഷം അവർ, തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തി സംസാരിച്ചു. മലയാളത്തിലെ ഒരു നടനും ലഭിക്കാത്ത അംഗീകാരമായിരുന്നു അത്.

ശരപഞ്ചരം പുതിയ കോപ്പി കേരളത്തിൽ അവതരിപ്പിക്കുന്ന റോഷിക എന്റർപ്രെസസിന്റെ പവൻ കുമാർ, പ്രദീപ് മുരുകൻ ഫിലിംസ്, സുധാകർ കോയമ്പത്തൂർ, അനിഴം രാജു, വിനോദ് വൈശാലി മൂവീസ്, അയ്മനം സാജൻ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തും.ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.

നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാൻ, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മലയാള ചലച്ചിത്ര ചരിത്രത്തിൽ നവതരംഗങ്ങൾ സൃഷ്ടിച്ച ഈ ചിത്രം
പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ കടന്നും ചർച്ചചെയ്യപ്പെടുന്നുഎന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം.

1979-ൽ ഏറ്റവും കൂടുതൽ കളഷൻ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം.4 കെ. ഡോൽ ബി അറ്റ്മോസ് ദൃശ്യ, ശബ്ദ നിലവാരത്തിൽ, റീ മാസ്റ്റർ ചെയ്ത്, സിനിമാ സ്ക്കോപ്പിലാണ് ചിത്രം, ചിത്രം ഏപ്രിൽ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്.

ജി.പി. ഫിലിംസിന്റെ ബാനറിൽ, ജി.പി ബാലൻ നിർമ്മിച്ച ശരപഞ്ജരം, ഹരിഹരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു.നാടകാചാര്യൻ കെ.ടി.മുഹമ്മദ് സംഭാഷണം എഴുതി. കഥ – മലയാറ്റൂർ രാമകൃഷ്ണൻ, ഗാന രചന – യൂസഫലി കേച്ചേരി, സംഗീതം – ദേവരാജൻ, ആലാപനം – യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം – ത്യാഗരാജൻ, വിതരണം -റോഷിക എൻ്റർപ്രൈസസ്.

ജയൻ, ഷീല, സത്താർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കർ, ശരത് ബാബു, നെല്ലിക്കോട് ഭാസ്ക്കരൻ, പി.കെ.എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

പൊയ്പ്പോയ ഒരു സുവർണ്ണകാലഘട്ടം വീണ്ടും വെള്ളിത്തിരയിലൂടെ അനുഭവിച്ചറിയാൻ ആസ്വദിക്കാൻ,ഏപ്രിൽ 25 – ന് ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു.

പി.ആർ.ഒ
അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments