പത്തനംതിട്ട: സുരക്ഷിത ശബരിമല യാത്രയ്ക്കായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍ പങ്കുവച്ച് എംവിഡി. ശബരിമല യാത്രയില്‍ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ എംവിഡി സഹായിക്കുമെന്നും അറിയിച്ചു. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നി സഹായങ്ങള്‍ എപ്പോഴും ലഭ്യമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയില്‍ ശരണപാതയില്‍ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്പ് ലൈൻ നമ്ബറുകളിലേക്ക് വിളിക്കാം.
ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന MVD കണ്ട്രോള് റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകട രഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം.
ശബരിമല സേഫ് സോണ്‍ കണ്ട്രോള് റൂം നമ്ബറുകള്‍ :
ഇലവുങ്കല്‍ : 9400044991
9562318181
എരുമേലി : 9496367974
8547639173
കുട്ടിക്കാനം : 9446037100
8547639176
ഇ-മെയില്‍ : safezonesabarimala@gmail.com



