Friday, February 13, 2026
No menu items!
Homeവാർത്തകൾവ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ് ആകാം; പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം

വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ് ആകാം; പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന (IAF) ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇൻടേക്ക് 01/2027ണ് വേണ്ടിയാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം

അവിവാഹിതരായ ഇന്ത്യൻ പുരുഷ ഉദ്യോഗാർത്ഥികൾക്ക് (ഫാർമസി സംബന്ധമായ ചില യോഗ്യതകൾ ഉള്ളവർക്ക് വിവാഹിതർക്കും) അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 1 വരെ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത
മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർക്ക്):
അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ പാസായിരിക്കണം.

ആകെ മാർക്കിൽ കുറഞ്ഞത് 50 ശതമാനവും ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടിയ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. ഇതിലും ആകെ മാർക്കിൽ 50 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നിർബന്ധമാണ്.
മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ്) – ഡിപ്ലോമ / ബി.എസ്.സി ഫാർമസി

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ബി.എസ്.സി ഫാർമസി കോഴ്‌സ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് സ്റ്റേറ്റ് ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) യിലോ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളവും ആനുകൂല്യങ്ങളും

പരിശീലന കാലയളവിൽ മാസം 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരിശീലനം പൂർത്തിയാക്കിയ ശേഷം മിലിട്ടറി സർവീസ് പേ (MSP) അനുസരിച്ചുള്ള ശമ്പളം ലഭിക്കും.

റേഷൻ, വസ്ത്രം, സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ, താമസ സൗകര്യം, സി എസ് ഡി സൗകര്യങ്ങൾ, അവധി (വർഷത്തിൽ 60 ദിവസം വാർഷിക അവധിയും 30 ദിവസം കാഷ്വൽ അവധിയും) ലഭിക്കും.
പ്രായപരിധി
മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർ):

അവിവാഹിതരായിരിക്കണം.

ജനന തീയതി: 2006 ജനുവരി 1 മുതൽ 2010 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 21 വയസ് കവിയരുത്.

മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ് യോഗ്യതയുള്ളവർ)

അവിവാഹിതർ: 2003 ജനുവരി 1 മുതൽ 2008 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

വിവാഹിതർ: 2003 ജനുവരി 1 മുതൽ 2006 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 24 വയസ് കവിയരുത്.
അപേക്ഷ ഫീസ്,തെരഞ്ഞെടുപ്പ് രീതി, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://iafrecruitment.edcil.co.in/airmen/pdfforms/.pdf

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന (IAF) ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇൻടേക്ക് 01/2027ണ് വേണ്ടിയാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം.

അവിവാഹിതരായ ഇന്ത്യൻ പുരുഷ ഉദ്യോഗാർത്ഥികൾക്ക് (ഫാർമസി സംബന്ധമായ ചില യോഗ്യതകൾ ഉള്ളവർക്ക് വിവാഹിതർക്കും) അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 1 വരെ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത
മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർക്ക്):
അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ പാസായിരിക്കണം.

ആകെ മാർക്കിൽ കുറഞ്ഞത് 50 ശതമാനവും ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടിയ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. ഇതിലും ആകെ മാർക്കിൽ 50 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നിർബന്ധമാണ്.
മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ്) – ഡിപ്ലോമ / ബി.എസ്.സി ഫാർമസി

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ബി.എസ്.സി ഫാർമസി കോഴ്‌സ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് സ്റ്റേറ്റ് ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) യിലോ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ശമ്പളവും ആനുകൂല്യങ്ങളും

പരിശീലന കാലയളവിൽ മാസം 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരിശീലനം പൂർത്തിയാക്കിയ ശേഷം മിലിട്ടറി സർവീസ് പേ (MSP) അനുസരിച്ചുള്ള ശമ്പളം ലഭിക്കും.

റേഷൻ, വസ്ത്രം, സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ, താമസ സൗകര്യം, സി എസ് ഡി സൗകര്യങ്ങൾ, അവധി (വർഷത്തിൽ 60 ദിവസം വാർഷിക അവധിയും 30 ദിവസം കാഷ്വൽ അവധിയും) ലഭിക്കും.
പ്രായപരിധി
മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർ):

അവിവാഹിതരായിരിക്കണം.

ജനന തീയതി: 2006 ജനുവരി 1 മുതൽ 2010 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 21 വയസ് കവിയരുത്.

മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ് യോഗ്യതയുള്ളവർ)

അവിവാഹിതർ: 2003 ജനുവരി 1 മുതൽ 2008 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

വിവാഹിതർ: 2003 ജനുവരി 1 മുതൽ 2006 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 24 വയസ് കവിയരുത്.
അപേക്ഷ ഫീസ്,തെരഞ്ഞെടുപ്പ് രീതി, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

https://iafrecruitment.edcil.co.in/airmen/pdfforms/.pdf
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments