കുമരകം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുമരകം യൂണിറ്റ് കൺവൻഷൻ സുനിൽ കരിവേലിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എ അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. എം.കെ സുഗതൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ.ടി സൈമൺ, രാജേഷ് കെ മേനോൻ എന്നിവർ പ്രസംഗിച്ചു. സുനിൽ കരിവേലി (പ്രസിഡന്റ്), ആസാദ് കരിയിൽ (സെക്രട്ടറി),കെ.വി അഭിലാഷ് (ട്രഷറർ),കെ.പി അലക്സാണ്ടർ, സലിമോൻ (വൈസ് പ്രസിഡന്റുമാർ), പ്രഭ, ബിജു (ജോ. സെക്രട്ടറിമാർ) എന്നിവരെ പുതിയ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു.



