Wednesday, July 9, 2025
No menu items!
Homeവാർത്തകൾവൈക്കത്തഷ്ടമിയോടനുബന്ധിച്ചു വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഭാര വിതരണം

വൈക്കത്തഷ്ടമിയോടനുബന്ധിച്ചു വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഭാര വിതരണം

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഭാര വിതരണം തുടങ്ങി. ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ ആരംഭിച്ച സംഭാര വിതരണം അഷ്ടമിയാഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനായി എത്തിയവർക്ക് ആശ്വാസം പകർന്നു. 12 വർഷമായി റോട്ടറി ക്ലബ് അഷ്ടമി ഉൽസവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സംഭാരവിതരണം നടത്തിവരുന്നു. സംഭാര വിതരണത്തിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് നിർവഹിച്ചു. യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജോയി മാത്യു അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് നാരായണൻ നായർ , ദിവാകരൻ മട്ടക്കൽ, രാജേന്ദ്രൻ , ക്ലബ്ബ് അംഗങ്ങളായ ഡി. നാരായണൻ നായർ, ജീവൻ ശിവറാം ,സെക്രട്ടറി കെ. എസ്. വിനോദ്, ട്രഷറർ എം. സന്ദീപ്, രാജൻ പൊതി, റിട്ട. ക്യാപ്റ്റൻ വിനോദ്കുമാർ, സിറിൽ ജെ. മoത്തിൽ, എം.എസ് രാജൻ, എൻ.വി. സ്വാമിനാഥൻ,ജ്യോതി ഹരികൃഷ്ണൻ, എം.ബി. ഉണ്ണികൃഷ്ണൻ, എൻ. കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments