വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ ഹരിതാഷ്ടമി സ്റ്റാൾ വൈക്കം മഹാദേവക്ഷേത്ര അംഗണത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ബഹു: ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മുക്ത ഹരിത സൗഹൃദ സൗഹൃദം ആഘോഷങ്ങളുടെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് കുടിവെള്ളം നൽകുന്നത് വൈസ് ചെയർമാൻ P T സുഭാഷ്, ബഹു ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി, കൗൺസിലർമാരായ രാജശേഖരൻ, അശോകൻ വെള്ളവേലി,രാധികാ ശ്യാം, നഗരസഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.