Tuesday, December 23, 2025
No menu items!
Homeവാർത്തകൾവൈക്കം പോരാട്ടം @100 ദശദിന പ്രഭാഷണ പരമ്പര തുടങ്ങി

വൈക്കം പോരാട്ടം @100 ദശദിന പ്രഭാഷണ പരമ്പര തുടങ്ങി

ചെങ്ങമനാട്: കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന് വഴിതുറന്ന സഹനസമര പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. താഴ്ന്ന ജാതിക്കാർ സമത്വത്തിന് വേണ്ടി നടത്തിയ ചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രക്ഷോഭമായിരുന്നു അതെന്നും എഴുത്തച്ഛൻ പുരസ്കാര ജേതാവും പ്രശസ്ത നിരൂപകനുമായ ഡോ. എസ് കെ വസന്തൻ പറഞ്ഞു. കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളേജ് ചരിത്രവിഭാഗവുമായി സഹകരിച്ച് നടക്കുന്ന വൈക്കം പോരാട്ടം @100 ദശദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ.ബി സാബു അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കര കോളേജ് പ്രിൻസിപ്പാൾ ഡോ. എം. അനിൽകുമാർ, മുൻ ഗതാഗത വകുപ്പുമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, എം.വി. ജയപ്രകാശ്, കെ.പുണ്യ തുടങ്ങിയവർ സംസാരിച്ചു. പി.ബി ഹൃഷികേശൻ കവിതാലാപനം നടത്തി. യോഗത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ തസ്മിൻ ഷിഹാബിനെ ആദരിച്ചു.

ഇന്നത്തെ പ്രഭാഷണ പരമ്പരയിൽ വൈക്കം പോരാട്ടപരമ്പരകൾ എന്ന വിഷയത്തിൽ കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസോ. പ്രൊഫ. ഡോ. അജയ് എസ് ശേഖർ പ്രഭാഷണം നടത്തും. കാലടി ശ്രീശങ്കരാ കോളേജ് മലയാളവിഭാഗം അധ്യാപകൻ സോബിൻ മഴവീട് അധ്യക്ഷനായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആഗമാനന്ദസ്വാമികളും വൈക്കം പോരാട്ടവും, വനിതകൾ വൈക്കം പോരാട്ടത്തിൽ, ഫ്യൂഡൽസാമൂഹ്യ നിർമ്മിതിക്കെതിരായ പോരാട്ടം , വൈക്കം പ്രാദേശികചരിത്രാ ന്വേഷണങ്ങൾ, ടി കെ മാധവൻ വൈക്കം പോരാട്ട നായകൻ, വൈക്കം വീരർ ഇ വി രാമസ്വാമി നായ്ക്കർ, ജാതി അയിത്തം അടിമത്തം: കൊച്ചിരാജ്യ പ്രതിഷേധങ്ങൾ, മഹാത്മജിയും വൈക്കം പോരാട്ടവും എന്നീ വിഷയങ്ങളിൽ ഡോ. എം വി നടേശൻ , ഡോ.എ കെ പ്രമീള , ഡോ. അമൽ സി രാജൻ,ഡോ. ബിജു വിൻസൻറ് ,കെ ജി കൃഷ്ണകുമാർ തൃശ്ശൂർ, സിത്താര ഐ പി , ഡോ. ഷിജു കെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഐവർകാലരവികുമാർ, കവിത ശിവദാസ് , മനു പ്രകാശ്, പ്രൊഫ. ആർ വെങ്കിട്ടരമണൻ, ഡോ. കെ.എൽ പത്മദാസ് , വിൽഫ്രഡ് എച്ച്, ഡോ. മിനി തോമസ്, ഡോ. കെ വി സുജി എന്നിവർ അധ്യക്ഷത വഹിക്കും.

വിവിധ യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിൻസൻ കോയിക്കര, ഷൈജൻതോട്ടപ്പിള്ളി , വിജി ബിജു , വി എം ഷംസുദ്ദീൻ, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി കെ ഷാജി, പി ബി സജീവ്, സിജോ ചൊവ്വരാൻ, ശ്രീനി ശ്രീകാലം ,രൂപിമ എസ് സജീവ് പി ജി, ജനത പ്രദീപ്, എസ് എ എം കമാൽ, വി കെ അശോകൻ, സന്തോഷ് എ. എ, കബീർ മേത്തർ, ശാന്തബിനു, കെ കെ സുരേഷ്,.എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. രാധാകൃഷ്ണൻ ചെങ്ങാട്ട്, ബാല ആങ്കാരത്ത്, സിയ പുത്തേത്ത് ,സന്തോഷ് കോടനാട്, ജിതേഷ് വേങ്ങൂർ, ഷീല പ്രദീപ്, സുകുമാർ അരീക്കുഴ, സീനാമോൾ പി ടി, ഡോ.സുരേഷ് മൂക്കന്നൂർ എന്നിവർ കവിതകൾ ആലപിക്കും. നവംബർ 30ന് പ്രഭാഷണ പരമ്പര സമാപിക്കും. സമാപനയോഗത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാർ മുഖ്യാതിഥിയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments