Sunday, March 22, 2026
No menu items!
Homeവാർത്തകൾവൈക്കം തലയാഴത്ത് വൈക്കം കോ-ഓപ്പറേറ്റീവ് മെഡികെയർ സെൻ്റർ തുടങ്ങി

വൈക്കം തലയാഴത്ത് വൈക്കം കോ-ഓപ്പറേറ്റീവ് മെഡികെയർ സെൻ്റർ തുടങ്ങി

തലയാഴം: ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ രോഗനിർണയവും ചികിൽസയും ലഭ്യമാക്കുന്നതിനായി വൈക്കം എൻആർഐ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം തലയാഴത്ത് വൈക്കം കോ-ഓപ്പറേറ്റീവ് മെഡികെയർ സെൻ്റർ തുടങ്ങി. ഉല്ലല പുതിയകാവ്, കാളിശ്വരം ക്ഷേത്രങ്ങൾക്ക് സമീപത്ത് ആരംഭിച്ച ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. രഞ്ജിത്ത് നിർവഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.രമേഷ് പി. ദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, വാർഡ് മെമ്പർമാരായ കെ. ബിനിമോൻ, കൊച്ചുറാണി, ഡോ. പ്രസാദ് പി.മേനോൻ, എൻ ആർ ഐ വെൽഫെയർ സഹകരണ സംഘം പ്രസിഡൻ്റ് സെബാസ്റ്റ്യൻ ബാബു, ഓണററി സെക്രട്ടറി ബി. സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments