Wednesday, February 18, 2026
No menu items!
Homeവാർത്തകൾവൈക്കം ഉപജില്ല സ്കൂൾ കലോത്സവം ചുവട് 2024 ബ്രഹ്മമംഗലം എച്ച് എസ് എസ്, വി എച്ച്...

വൈക്കം ഉപജില്ല സ്കൂൾ കലോത്സവം ചുവട് 2024 ബ്രഹ്മമംഗലം എച്ച് എസ് എസ്, വി എച്ച് എസ് എസ് സ്കൂളിൽ ഇന്നു മുതൽ 21 വരെ

ബ്രഹ്മമംഗലം:വൈക്കം ഉപജില്ല സ്കൂൾ കലോത്സവം ചുവട് 2024 ബ്രഹ്മമംഗലം എച്ച് എസ് എസ്, വി എച്ച് എസ് എസ് സ്കൂളിൽ ഇന്നുമുതൽ21വരെ നടക്കും. കലോത്സവത്തോടൊപ്പം അറബി സാഹിത്യോത്സവും സംസ്കൃതോത്സവും ഒൻപത് വേദികളിലായി നടുക്കും.

ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ വിവിധ മൽസരങ്ങളിൽ പങ്കെടുക്കും. വൈക്കം എഇഒ എം.ജോളി മോൾഐസക് ഇന്ന് രാവിലെ പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സി.കെ ആശ എം എൽ എ കലോത്സവം ഉദ്ഘാടനം ചെയ്യും. സംസ്കൃതോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ. രഞ്ജിത്തും ജില്ലാ പഞ്ചായത്ത് അംഗം പി. എസ്.പുഷ്പണി അറബി സാഹിത്യോൽസവും ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടിനി ടോം, സ്കൂൾ മാനേജർ ടി. ആർ.സുഗതൻ തുടങ്ങിയവർ പ്രസംഗിക്കും. ഇന്ന് രാവിലെ 11ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments