Saturday, February 28, 2026
No menu items!
Homeവാർത്തകൾവേദാന്തവിശ്വവിദ്യാലയത്തിൻ്റെ രണ്ടാം വാർഷികം വൈക്കം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ നടന്നു

വേദാന്തവിശ്വവിദ്യാലയത്തിൻ്റെ രണ്ടാം വാർഷികം വൈക്കം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ നടന്നു

വൈക്കം: വേദാന്തവിശ്വവിദ്യാലയത്തിൻ്റെ രണ്ടാം വാർഷികം വൈക്കം ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ നടന്നു. എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം പി സെന്നിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.ബി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിൻ്റെ പ്രബോധനങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ എസ്. വിജയാനന്ദ് ആചാര്യനടക്കമുള്ളവർ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും അഭിനന്ദാർഹവുമാണെന്ന് പി.വി.ബിനീഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ ശ്രീ നാരായണ ധർമ്മ ശ്രേഷ്ഠാ പുരസ്കാരം നേടിയ കമലാക്ഷി ടീച്ചർ, വേദാന്ത വിദ്യ പഠിപ്പിക്കുന്ന അധ്യാപകരായ നിഷ അനിൽ, സുശീല മഹേന്ദ്രൻ എന്നിവരെ ആദരിച്ചു. തലയാഴം പഞ്ചായത്ത് അംഗം പ്രീജു കെ. ശശി, എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.പി.പ്രസന്നൻ, സുധർമ്മ ശിവാനന്ദൻ, എസ്. സന്തോഷ് കുമാർ, പി.പി. സന്തോഷ്, രാജേഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷീല നളിനാക്ഷൻ, വത്സല രാജൻ, അനിത വിജയൻ, രതിദേവി, കെ.എൻ.സിനിമോൾ, ഉദയമ്മ പുലിക്കുന്നേൽ, വിജയമ്മ തങ്കച്ചൻ, ടി.പി. ഷാജി, വി.വി. ഷാജി, ചക്രപാണി കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments