വൃക്ഷങ്ങളുടെ രക്ഷക്കായി ബലിദാനം ചെയ്ത വീരവനിതയായ അമൃതാ ദേവി ബലിദാന ദിനമായ ആഗസ്റ്റ് 28 പരിസ്ഥിതി സംരക്ഷണ ദിനമായി(പര്യാവരൺ ദിനം) BMS അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ ആചരിക്കുന്നു. കേരളത്തിലും ആഗസ്റ്റ് 18 മുതൽ ആഗസ്റ്റ് 28 വരെ വൃക്ഷ പൂജാ, ഗോ പൂജാ, നദീ പൂജാ തുടങ്ങിയ പ്രകൃതി സംരക്ഷണ പരിപാടികളുടെ ഭാഗമായ ചെടികൾ വെച്ച് പിടിപ്പിക്കുക, വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുക, വീടും പരിസരവും വൃത്തിയായി സംരക്ഷിക്കുക,പ്ലാസ്‌റ്റിക്ക് ഉപയോഗം ഒഴിവാക്കുക തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടന്ന് വരുന്നു. അതിന്റെ ഭാഗമായി ആഗസ്റ്റ് 24ന് വൈകിട്ട് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൃക്ഷ മുത്തശ്ശിയെ ആദരിക്കുകയും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുകയും ചെയ്തു.പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി സംരക്ഷകനായ ശ്രീ.കോടിയാട്ട് രാമചന്ദ്രൻ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ സർവ്വശ്രീ.MK. അരവിന്ദൻ,പത്തനംതിട്ട ജില്ലാ സംയോജകൻ സുരേഷ് കുമാർ കോന്നി,Adv C.പ്രദീപ് കുമാർ അടൂർ,തെങ്ങമം രാജേഷ്,മധു പന്നിവിഴ,വിഷ്ണു പ്രസാദ്,ഗോപകുമാർ പെരിങ്ങനാട് തുടങ്ങിയവർ ആശംസയാർപ്പിച്ച് സംസാരിച്ചു.



