Saturday, March 7, 2026
No menu items!
Homeവാർത്തകൾവൃക്കദാനം പ്രോത്സാഹിപ്പിക്കാന്‍ സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍ വ്യാപകമാക്കാന്‍  കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

വൃക്കദാനം പ്രോത്സാഹിപ്പിക്കാന്‍ സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍ വ്യാപകമാക്കാന്‍  കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രാജ്യമെമ്പാടും വൃക്കദാനം പ്രോത്സാഹിപ്പിക്കുന്നതിന് സ്വാപ് ട്രാന്‍സ്പ്ലാന്റുകള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിർദേശം. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുടുംബാംഗങ്ങളോ അല്ലെങ്കില്‍ രക്തഗ്രൂപ്പോ മൂലകോശങ്ങളോ യോജിക്കുന്നവരോ വൃക്ക ദാനം ചെയ്യുന്നതാണ് ഇന്ത്യയിലെ രീതി. വൃക്ക നല്‍കാന്‍ ആളുണ്ടായിട്ടും രോഗിക്ക് അത് ചേരാത്തതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്ത നിരവധി കേസുകള്‍ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. വൃക്ക ആവശ്യമുള്ള ആദ്യത്തെ ആളുടെ ദാതാവ് രണ്ടാമത്തെ ആള്‍ക്ക് നല്‍കുകയും രണ്ടാമത്തെ ആളുടെ ദാതാവ് ആദ്യത്തെ ആള്‍ക്ക് നല്‍കുകയും ചെയ്യുന്ന രീതിയാണ് സ്വാപ് ട്രാന്‍സ്പ്ലാന്റേഷന്‍. ഈ രീതി വിവിധ ലോകരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.ഇന്ത്യന്‍ മാന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗനൈസേഷന്‍ 2011ല്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിന് അംഗീകാരം നേടിയെങ്കിലും ഇത്തരത്തില്‍ വളരെക്കുറിച്ച് അവയവ കൈമാറ്റമാണ് നടന്നിരിക്കുന്നത്. വൃക്കദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(നോട്ടോ) ഏപ്രില്‍ 16ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളും സ്വാപ് ട്രാന്‍സ്പ്ലാന്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.2024 ചിന്തന്‍ ശിവിറില്‍ ഒരു രാജ്യം ഒരു സ്വാപ് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം വികസിപ്പിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് നോട്ടോ ഡയറക്ടര്‍ ഡോ. അനില്‍ ഒപ്പിട്ട നോട്ടീസില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ സംരംഭത്തിലൂടെ വൃക്കദാനങ്ങളുടെ എണ്ണം 15 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുംബൈയിലെ അപക്‌സ് സ്വാപ് ട്രാന്‍സ്പ്ലാന്റ് രജിസ്ട്രി സ്ഥാപിച്ച ഡോ. ജതിന്‍ കോതാരി നീക്കത്തെ സ്വാഗതം ചെയ്തു. ഇത് ഇന്ത്യയിലെ ആദ്യത്തെ ദേശീയ സ്വാപ് രജിസ്ട്രി നിര്‍മിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ദേശീയ രജിസ്ട്രി ശരിയായ രീതിയിലുള്ള മുന്നേറ്റമാണ്. യുഎസില്‍ ഒരു ദേശീയ സ്വാപ് രജിസ്ട്രിയുണ്ട്. കൂടാതെ, സ്വാപ്പുകള്‍ക്കായി യൂറോപ്പിലുടനീളം ഒരു പൊതു രജിസ്ട്രിയുമുണ്ടെന്ന്” ഡോ. ജതിന്‍ കോതാരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.സ്വാപ് ട്രാന്‍സ്പ്ലാന്റുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന രോഗികള്‍ അവരുടെ സംസ്ഥാന അംഗീകാര സമിതിയില്‍ പ്രത്യേക രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments