Tuesday, March 10, 2026
No menu items!
Homeവാർത്തകൾവീഥികളെ അമ്പാടിയാക്കി നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷം

വീഥികളെ അമ്പാടിയാക്കി നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷം

മലയിന്‍കീഴ് : മുരളിയൂതിയും നൃത്തം വച്ചും നടന്നുവന്ന ഉണ്ണിക്കണ്ണന്മാരും രാധമാരും ആബാലവൃദ്ധം ജനങ്ങള്‍ക്കും കൗതുകമായി. പാട്ടിനൊത്ത് നൃത്തം വയ്ക്കുന്ന കുരുന്നുകള്‍ വീഥികളെ അമ്പാടിയാക്കി. ബാലഗോകുലമാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ശോഭയാത്രയും ഉറിയടിയും വിവിധ കലാപരിപാടികളും വര്‍ണ്ണാഭമായി. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്നതായിരുന്നു ഈ വര്‍ഷത്തെ കൃഷ്ണാഷ്ടമി സന്ദേശം.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ പൂജകളും സാംസ്‌ക്കാരിക സമ്മേളനങ്ങളും നടന്നു. ഘോഷയാത്രയിലും ഉറിയടി തുടങ്ങിയ പരിപാടികളിലും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments