തോട്ടകം:വിൻസെൻഷ്യൻ സഭയുടെ സ്ഥാപകനും തോട്ടകംപള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചൻ്റെ 93-ാം ചരമവാർഷിക ദിനാചരണം ഇന്ന് (24 -10-2024) നടക്കും. ഇന്ന് രാവിലെ ഒൻപതു മുതൽ ഉച്ച കഴിഞ്ഞ് 1.30വരെയാണ് ചരമവാർഷിക ദിനാചരണ ചടങ്ങുകൾ. ഇന്ന് രാവിലെ ഒൻപതിന് ജപമാല, 9.45ന് ഗാനശുശ്രൂഷ. 10ന് ആരാധന ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ. തുടർന്ന് നേർച്ച വെഞ്ചരിപ്പ്, കബറിട പ്രാർഥന 11.15 ന് വിശുദ്ധ കുർബാന വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനൽ ഫാ. ജോൺ കണ്ടത്തിൻകര വി.സി., തുടർന്ന് വചന സന്ദേശം ഫാ. ജോസഫ് എറമ്പിൽ. തുടർന്ന് ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം ഫാ. ജിനു പള്ളിപ്പാട്ട്. ചരമവാർഷിക ദിനാചരണ പരിപാടികൾക്ക് ഫാ. ജോൺ കണ്ടത്തിൻകര വി.സി, തോട്ടകം വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. ആൻ്റണി കോലഞ്ചേരി വി.സി, തോട്ടകം സെൻ്റ് ഗ്രിഗോരിയോസ് പള്ളി വികാരി ഫാ. വർഗീസ് മേനാച്ചേരി എന്നിവർ നേതൃത്വം നൽകും.
വിൻസെൻഷ്യൻ സഭയുടെ സ്ഥാപകനും തോട്ടകംപള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചൻ്റെ 93-ാം ചരമവാർഷിക ദിനാചരണം ഇന്ന്
RELATED ARTICLES