വിശാഖപട്ടണം ആർ കെ ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. 200 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം കടലില്‍ തിരമാലകള്‍ ശക്തിയായി ഉയർന്നിരുന്നു , അതിനു പിന്നാലെയാണ് ഇപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞത്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റമാകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചീഫ് സയൻ്റിസ്റ്റ് വിവിഎസ്‌എസ് ശർമ പറയുന്നത്. കടലില്‍ മാറ്റങ്ങളുണ്ടാകുമ്ബോള്‍ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു .
കടല്‍ ഉള്‍വലിഞ്ഞ തീരത്ത് കല്ലുകള്‍ ഒഴുകിനടക്കുന്നത് കാണാം. കാർത്തിക പൗർണ്ണമി കഴിഞ്ഞപ്പോഴും കടല്‍ ഇത്തരത്തില്‍ ഉള്‍വലിഞ്ഞിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് . ബീച്ചില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഇതിന്റെ ചിത്രങ്ങള്‍ എടുക്കുന്ന തിരക്കിലാണ്. ഇത്തരം സാഹചര്യങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും. പൗർണ്ണമിയിലും അമാവാസിയിലും ഇത് സാധാരണമാണെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.