വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. പ്രതി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു. പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടകാസ്വദേശിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. കമറുദ്ദീന്‍ ദസ്തഗിര്‍ സനാദിയുടെ പെണ്‍സുഹൃത്തായിരുന്ന 21-കാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യചെയ്തിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയില്‍ സനാദിക്കെതിരെ കേസെടുത്തു.
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ കർണ്ണാടക ഹൈക്കോടതി ശിക്ഷിച്ചു. വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കര്‍ണാടക ഹൈക്കോടതി വിധിക്കുകയായിരുന്നു. ഈ വിധിയ്ക്കെതിരെ കമറുദ്ദീന്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തും. ഇതാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്.