വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവുമുണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്. കിണറിൽ നിന്നാണ് ഹോസ്റ്റലിൽ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷൻ നടത്തിയ ശേഷം ഹോസ്റ്റൽ തുറന്നാൽ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിർദേശിച്ചതോടെയാണ് ഹോസ്റ്റൽ അടക്കുന്നത്. ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.