Saturday, March 7, 2026
No menu items!
Homeവാർത്തകൾവിജയാമൃതം ഉദ്ഘാടനം ചെയ്തു

വിജയാമൃതം ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: എൻ.എസ്.എസ് കെ.പി.ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിജയികൾക്കുള്ള അനുമോദനം വിജയാമൃതം എം.പി. വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.നാരായണൻ മുഖ്യാതിഥിയായിരുന്നു.

കുട്ടികൾക്കുള്ള പുരസ്കാരം ഒറ്റപ്പാലം ജില്ലാ വിദ്യഭ്യാസ ഓഫീസർ എ.കെ.അനീഷ് കെ.എ.എസ് വിതരണം ചെയ്തു. വാർഡ് കൗൺസിലർ ആതിര നാരായണൻ, പ്രധാനാധ്യാപിക കെ.രാധികബാലചന്ദ്രൻ, പ്രിൻസിപ്പൽ കെ.എസ്.രാജേഷ് കുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ,ഡോ.സ്മിത.ആർ, എം.ശശികുമാർ, പി.ശാന്തി, ടി.കെ.പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments