രാഷ്ട്രീയത്തിനപ്പുറം പക്വമായ നിലപാടുകള്‍ എടുക്കുന്ന ആളാണ് പ്രതിപക്ഷനേതാവ് വിഡി സതീശനെന്ന് മുരളി തുമ്മാരുകുടി. അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും പക്വമായ നിലപാടുകള്‍ എടുത്ത് വിഡി സതീശന് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാവുകയാണെന്നും അദ്ദേഹം ഫെയ്ക്ബുക്കില് കുറിച്ചു.
ചാരക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്രയുടെ പേരില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്ന സതീശന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് മുരളി തുമ്മാരുകുടിയുടെ പ്രശംസ. ജ്യോതി മല്‍ഹോത്ര ചാര പ്രവര്‍ത്തക ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ടൂറിസം മന്ത്രി അവരെ കേരളത്തിലേക്ക് വിളിക്കില്ലായിരുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.
ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് ഞങ്ങള്‍. ഈ അവസ്ഥയില്‍ സിപിഎമ്മായിരുന്നുവെങ്കില്‍ അവരിത് ഉപയോഗിച്ചേനെ. ഞാന്‍ ആവശ്യമില്ലാതെ ആരുടെയും മെക്കിട്ട് കേറില്ല. നിര്‍ദോഷമായാണ് ഇക്കാര്യത്തില്‍ മന്ത്രിയും ടൂറിസം വകുപ്പും പെരുമാറിയത്. അതിനൊക്കെ ശേഷമാണ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേസില്‍ പ്രതിയാകുന്നത്’. സതീശന് വ്യക്തമാക്കി.
ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും, അവര്‍ പാകിസ്ഥനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.