Wednesday, March 25, 2026
No menu items!
Homeവാർത്തകൾവാഹനാപകടത്തിൽ മരിച്ച സുഹൃത്തിന്റെ ചരമവാർഷികത്തിൽ സർക്കാർ ആശുപത്രിയ്ക്ക് വീൽചെയർ സംഭവന ചെയ്തു

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന്റെ ചരമവാർഷികത്തിൽ സർക്കാർ ആശുപത്രിയ്ക്ക് വീൽചെയർ സംഭവന ചെയ്തു

പട്ടിത്താനം : രണ്ടു വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന്റെ ചരമവാർഷികത്തിൽ സർക്കാർ ആശുപത്രിയ്ക്ക് വീൽചെയർ സംഭവന ചെയ്തു ഓർമ്മപുതുക്കി. വാറ്റുപുര യുവശക്തി ആർട്സ് & സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കളത്തൂർ കുടുംബാരോഗ്ര കേന്ദ്രത്തിന് അന്തരിച്ച രാഹുൽ രാജുവിന്റെ അമ്മയാണ് വീൽ ചെയർ കൈമാറിയത്. 2023 ആഗസ്റ്റ് 17 നു ഏറ്റുമാനൂരിനടുത്ത് തവളക്കുഴിൽ കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് രാഹുൽ രാജു മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്ത് പോൾ ജോസഫ് ഇപ്പോഴും അബോധാവസ്ഥയിലാണ്. ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ പോസ്റ്റർ ഒട്ടിച്ചു തിരിച്ചു വരുന്നതിന്റെ ഇടയിലായിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്.

ക്ലബ്ബ്‌ പ്രസിഡന്റ് കെ.ജെ വിനോദ്, സെക്രട്ടറി ഗംഗാദത്തൻ, ഭാരവാഹികളായ രതീഷ് എസ്, മനു കെ, സജീവ് സി.ജി, സോണി ജോസഫ്, ബിബിൻ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments