തിരുവില്വാമല: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. തിരുവില്വാമല പുനർജനി ക്രൈെസ്റ്റ് ന്യു ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൊണ്ടാഴി പാറമേൽപ്പടി അരിമ്പൻ കുണ്ടിൽ (കാഞ്ഞങ്ങാട്ടിൽ ) നന്ദകുമാർ മകൾ നേഹ നന്ദൻ ആണ് മരിച്ചത്. സ്കൂൾ വിട്ട് ഓട്ടോയിൽ പോകുകയായിരുന്ന നേഹ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു. പഴയന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.