Monday, June 23, 2025
No menu items!
Homeകലാലോകംവായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ട് പുസ്തകങ്ങൾ ജൂലൈ28 ന് പ്രകാശനം ചെയ്യും

വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ട് പുസ്തകങ്ങൾ ജൂലൈ28 ന് പ്രകാശനം ചെയ്യും

കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ വായനശാലയുടെ നേതൃത്വത്തിൽ 2 പുസ്തകങ്ങൾ ജുലൈ 28 ന് പ്രകാശനം ചെയ്യും. യുവ കവി ബിജു പടോളിയുടെ കവിതാ സമാഹാരമായ നിലാവിൻ്റെ വേര്, എഴുത്തുകാരി വത്സലാ രാജൻ്റെ കഥാ സമാഹരമായ ഗുൽമോഹറും ചെറിപഴവും തമ്മിൽ കഥാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത്.

തിരകഥാകൃത്തും എഴുത്തുകാരനുമായ പി.വി. ഷാജികുമാർ ചെറുകഥാ സമാഹാരവും സിനി ആർടിസ്റ്റ് സി.പി. ശുഭ കവിത സമാഹാരവും പ്രകാശനം ചെയ്യും. ചെറുകഥാകൃത്ത് അഞ്ജലി പിണറായിയും നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂരും ആദ്യ പ്രതി ഏറ്റുവാങ്ങും. ജ്ഞാനേശ്വരി പബ്ലിക്കേഷൻ എഡിറ്റർ സി.പി.സുരേന്ദ്രൻ, യുവകവി പത്മരാജൻ എരവിൽ എന്നിവർ പുസ്തക പരിചയം നടത്തും. വായനശാല നടത്തിയ ലോകപ്പ് ഫുട്ബോൾ മത്സര വിജയികൾക്ക് ജില്ലാ ഫുട്മ്പോൾ അസോസിയേഷൻ മുഖ്യ കോച്ച് കെ.വി. നോപാലൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം പി. പ്രമീള, ചെറുവത്തൂർ ഗ്രാമ പഞ്ചായത്തംഗം മഹേഷ് വെങ്ങാട്ട്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ കണ്ണംകുളം എന്നിവർ സംസാരിക്കും. 28 ന് രാവിലെ 10.30 ന് ചെറുവത്തൂർ പൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments