Friday, August 8, 2025
No menu items!
Homeവാർത്തകൾവാട്‌സ്ആപ്പ് ചില പഴയ ഐഫോണുകളും ആൻഡ്രോയ്ഡുകളും ഇനി പ്രവർത്തിക്കില്ല; ജൂൺ 1 മുതൽ പ്രാബല്യത്തിൽ

വാട്‌സ്ആപ്പ് ചില പഴയ ഐഫോണുകളും ആൻഡ്രോയ്ഡുകളും ഇനി പ്രവർത്തിക്കില്ല; ജൂൺ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം.

iOS 15 അല്ലെങ്കിൽ പഴയ പതിപ്പുകൾ
ആൻഡ്രോയ്‌ഡ് 5.0 (ലോലിപോപ്പ്) അല്ലെങ്കിൽ പഴയത്

വാട്‌സ്ആപ്പ് ഇനി പിന്തുണയ്ക്കാത്ത ഫോണ്‍ മോഡലുകള്‍ 

ഐഫോൺ 5എസ്
ഐഫോൺ 6
ഐഫോൺ 6 പ്ലസ്
ഐഫോൺ 6എസ്
ഐഫോൺ 6എസ് പ്ലസ്
ഐഫോൺ എസ്ഇ (ഒന്നാം തലമുറ)
സാംസങ് ഗാലക്സി എസ് 4
സാംസങ് ഗാലക്‌സി നോട്ട് 3
പേജ് 10: സോണി എക്സ്പീരിയ Z1
എൽജി ജി2
വാവെയ് അസെൻഡ് P6
മോട്ടോ ജി (ഒന്നാം തലമുറ)
മോട്ടോറോള റേസർ എച്ച്ഡി
മോട്ടോ ഇ (2014)

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ എന്തുചെയ്യണം?

ആദ്യം, നിങ്ങളുടെ ഫോൺ ഏത് സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക. നിങ്ങൾ iOS 15.1 അല്ലെങ്കിൽ ആൻഡ്രോയ്‌ഡ് 5.1 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഫോണില്‍ വാട്‌സ്ആപ്പ് തുടർന്നും പ്രവർത്തിക്കും. ഫോൺ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പുതിയ ഫോൺ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വാട്‌സ്ആപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുക. പഴയ iOS, ആൻഡ്രോയ്‌ഡ് പതിപ്പുകളിൽ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുന്നില്ല. ഇത് ഡാറ്റ ഹാക്കിംഗിനും മറ്റ് സൈബർ ഭീഷണികൾക്കും സാധ്യത വർധിപ്പിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വാട്‌സ്ആപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments