Saturday, March 7, 2026
No menu items!
Homeവാർത്തകൾവല്ലാർപാടം മഹാജൂബിലി മാരത്തോൺ 2024 നാളെ

വല്ലാർപാടം മഹാജൂബിലി മാരത്തോൺ 2024 നാളെ

കൊച്ചി: വല്ലാർപാടം പള്ളിയുടെ മഹാജൂബിലിയോടനുബന്ധിച്ചു നടത്തുന്ന ജുബിലീ മാരത്തോൺ 2024, നാളെ ആഗസ്റ്റ് 20 രാവിലെ 6 മണിക്ക് നടത്തപ്പെടും. മാരത്തോൺ വല്ലാർപാ ടം ബസിലിക്കയിൽ നിന്നാരംഭിച്ച് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെത്തി തിരിച്ച് ബസിലിക്കയിൽ സമാപിക്കും.

കൊച്ചിൻ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐ പി എസ് ഉത്ഘാടനം ചെയ്യും. ഡി പി വേൾഡ് സീനിയർ മാനേജർ മഹേഷ് കുമാർ ആശംസകൾ അർപ്പിക്കും. ആദ്യത്തെ 8 വിജ യികൾക്ക് ക്യാഷ് അവാർഡും, ആദ്യം ഓടിയെത്തുന്ന 25 പേർക്ക് മെഡലുകളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രശസ്തിപത്രവും നല്‌കും. വിജയികൾക്ക് ബസിലിക്ക റെക്‌ടർ ഫാ. ജെ റോം ചമ്മിണിക്കോത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. മാരത്തോണിന്റെ നടത്തിപ്പിനായ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചതായി കൺവീനർ ടിൽവിൻ തോമസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments