വരാപ്പുഴ: എറണാകുളം ജില്ലയിലെ വരാപ്പുഴ ഇസബെല്ല ദ റോസിസ് പബ്ലിക് സ്കൂളിൽ മുറ്റത്ത് പൂത്തുനിൽക്കുന്ന ബന്തിപ്പൂക്കൾ ആരേയും ആകർഷിക്കും. ഇത് ഈ സ്കൂളിലെ കൊച്ചുകുട്ടികൾ അവരുടെ പഠനത്തിനിടയിൽ സമയം കണ്ടെത്തി നട്ടുവളർത്തിയതാണ് എന്നറിയുമ്പോൾ അതിശയിക്കും. ഈ സ്ക്കൂളിലെ നേച്ചർ ആൻഡ് ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ചെയ്തതാണ് ഈ ബന്തിപ്പൂക്കൾ.
ഇന്ന് ഈ പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സീമ നിർവഹിച്ചു. വിദ്യാലയത്തിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഹെഡ് ആയ ഷഗിൽ സാറിൻ്റെയും സയൻസ് ഡിപ്പാർട്ട്മെൻറ് ഹെഡ് ആയ മിസ്സ് ജ്യോതിസ് ജോസിൻ്റെയും നേതൃത്വത്തിൽ ക്ലബ്ബിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് 500 ഗ്രോബാഗുകളിലായി ബന്തി കൃഷി ചെയ്തത്.



