Tuesday, October 13, 2026
No menu items!
Homeവാർത്തകൾവയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ ഇന്ന് നിയമസഭയില്‍

വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍, നിയമപരമായ അവകാശികള്‍ എന്നിവര്‍ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിര്‍ന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരമാണ്.കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ‘(മുതിര്‍ന്ന പൗരരുടെ പരിചരണവും അവകാശ സംരക്ഷണവും)’ ബില്ലില്‍ നിര്‍ദേശിക്കുന്നു. പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷന്‍ ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാല്‍ ഒരുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷാര്‍ഹമാണ്

വയോജന നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷൻ. ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

വയോജനങ്ങൾ സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് പ്രാഥമിക പരിഗണന

മുതിർന്ന പൗരരുടെ പരാതികൾക്ക് അസിസ്റ്റന്റ് ഇൻസ്പെക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫീസർപരിചരണകേന്ദ്രങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം. നിശ്ചിത നിലവാരവും പരിചരിക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധംഒപ്പം താമസിച്ച് പരിചരിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. സൈബർ പൊലീസ് സ്‌റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ, ഏകോപന ഓഫീസർ. സൈബർ തട്ടിപ്പിനിരയാവാതിരിക്കാൻ ഡിജിറ്റൽ സാക്ഷരതാപരിപാടിഇൻഷുറൻസ്, ദീർഘകാല പരിചരണ പരിരക്ഷപരിചരണകേന്ദ്രത്തിലെ അന്തേവാസി വിൽപ്പത്രം തയ്യാറാക്കാതെയും അവകാശികൾ ഇല്ലാതെയും മരിച്ചാൽ സ്വത്ത് സർക്കാരിന് ലഭിക്കും

അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, മറ്റ് നാഡീരോഗങ്ങൾ എന്നിവയ്ക്കു മാത്രമായി സർക്കാർതലത്തിൽ പരിചരണകേന്ദ്രംവിധവയോ ഭിന്നശേഷിക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ അതിക്രമത്തെ അതിജീവിച്ചവരോ ആയ സ്ത്രീകൾക്ക് സർക്കാർ പരിചരണകേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന നൽകണംമുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments