കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ ജെന്റർ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഏറ്റവും പ്രായം കൂടിയ മറിയം, കരുണാകരൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ ബീന തമ്പി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംഎൻ രമേശൻ സ്വാഗതം പറഞ്ഞു. ജിആർസി കമ്മ്യൂണിറ്റി കൗൺസിലർ റിജി സിജു പദ്ധതി വിശദീകരണം നടത്തി. സ്‌നേഹിത കൗൺസിലർ മഞ്ജു ജോണി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. ജഗതമ്മ തമ്പി കൃതജ്ഞത പറഞ്ഞു.
72 വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയും നാടൻ പാട്ടുകളും സിനിമ ഗാനങ്ങളും ആലപിച്ചും കഥകൾ അവതരിപ്പിച്ചും അനുഭവങ്ങൾ പങ്ക് വച്ചും പൂർവ്വകാല സ്മരണകൾ ഉണർത്തിയുമാണ് പങ്കെടുത്തവർ പിരിഞ്ഞത്.
വയോജനങ്ങൾ ഒറ്റക്കല്ല എന്നുറപ്പിച്ചും സമൂഹത്തിന്റെയും ഭരണസംവിധാനങ്ങളുടെയും പിൻതുണ അറിയിച്ചും മാനസികോല്ലാസം വർദ്ധിപ്പിച്ചും നടത്തിയ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റ്റെസി സജീവ് പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു, ബേബി തൊണ്ടാംകുഴി, എംഎം ജോസഫ് ബിജു ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു, സിഡിഎസ് വൈസ് പ്രസിഡന്റ് ഉഷ സുരേന്ദ്രൻ, അംഗങ്ങളായ എൽസമ്മ അനിൽ, ശാന്തമ്മ, ജാനകി, ശാരദ, റെജി, സൈനമ്മ, സൗമ്യ സി പി എന്നിവർ പ്രസംഗിച്ചു.



