Sunday, December 21, 2025
No menu items!
Homeവാർത്തകൾവയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി

വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം  വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ തപോവനം കെയർ ഹോമിൽ വച്ച് നടന്നു.മലങ്കര കത്തോലിക്ക സുൽത്താൻ ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ഷജ്ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്മശ്രീ സ്നേഹത്മ ജ്ഞാനതപസ്സി  സ്വാമി എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ബഹുമുഖപ്രവർത്തനങ്ങൾ അകലെ നിന്ന് മനസിലാക്കുവാൻ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. എന്നാൽ ആദ്യമായിട്ടാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ഒരു ചടങ്ങിൽ നേരിട്ട് പങ്കെടുക്കുവാൻ അവസരമുണ്ടായത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന  പ്രവർത്തനങ്ങളായ കുട്ടികൾക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കൽ പദ്ധതി, ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കിടയിൽ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള വിവിധ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ  അനുകമ്പാപൂർണമായ പ്രവർത്തനങ്ങൾ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. കൂടുതൽക്കൂടുതൽ ഇത്തരത്തിലുള്ള നന്മപ്രവർത്തികൾ പ്രയാസം അനുഭവിക്കുന്ന മലയാളികൾക്ക് നൽകുവാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.

കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റ് ഷജ്ന കരീം മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ശാന്തിഗിരി മഠത്തിപതി ബ്രഹ്മശ്രീ സ്നേഹത്മ  ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ അധ്യക്ഷൻ ജോണി പള്ളിതാഴത്ത്,ഓർഫനേജ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി വിൻസെന്റ് ജോൺ, ഫാ. വിൻസെന്റ് പുതുശ്ശേരി, തപോവനം ബോർഡ്‌ മെമ്പർ ശ്രീ. വി പി തോമസ് എന്നിവർ ആശംസകൾ നേർന്നു. തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയറുകൾ സ്ഥാപനത്തിന്റെ മേധാവികൾ ബിഷപ്പിൽനിന്നു ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments