ചെറുതോണി: മലങ്കര സഭയുടെ വയനാട് പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇടുക്കി ഭദ്രാസനം സമാഹരിച്ച 15 ലക്ഷം രൂപ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭി. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്ത കൈമാറി.
ഒരു ഭവനത്തിന്റെ നിർമ്മാണ ചിലവായ പത്ത് ലക്ഷം രൂപയാണ് ഭദ്രാസനത്തിൽ നിന്ന് നൽകാൻ ആഗ്രഹിച്ചത്. എന്നാൽ ഭദ്രാസനത്തിലെ ഇടവകകൾ ഒറ്റക്കെട്ടായി പരിശ്രമിച്ച് ലക്ഷ്യം മറികടന്ന് 15 ലക്ഷം എന്ന തുകയിലെത്തിച്ചേർന്നു. ചക്കുപള്ളം ഗസ്തിമോൻ അരമനയിൽ കാതോലിക്കാ ദിന നിധി സമാഹരണത്തിനോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പങ്കെടുത്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവാക്ക് ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് തിരുമേനി തുക കൈമാറി.