Thursday, March 5, 2026
No menu items!
Homeവാർത്തകൾവയനാട് ദുരന്തം: പെരിന്തിലേരി എ യു പി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയനാട് ദുരന്തം: പെരിന്തിലേരി എ യു പി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ശ്രീകണ്ഠാപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി പെരിന്തിലേരി എ യു പി സ്കൂളിലെ കുഞ്ഞുമക്കളുടെ കൈത്താങ്ങ്. ഒന്നാം ക്ലാസിലെ ഹംദാനും, ആറാം ക്ലാസിലെ ശ്രിയാലക്ഷ്മിയും സ്വരുക്കൂട്ടി വെച്ചിരുന്ന നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സ്കൂൾ വിദ്യാർത്ഥികൾ നൽകിയ പഠനോപകരണങ്ങൾ വയനാട് സർക്കാർ കലക്ഷൻ സെൻ്ററിലുമാണ് വിതരണം ചെയ്തത്.

നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ബാഗുകൾ, ഇൻസ്ട്രുമെനൻ്റ് ബോക്സുകൾ, ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് വയനാട് മീൻമുട്ടിയിലെ പാതിരിപ്പാലം കൃഷ്ണഗിരി സർക്കാർ കലക്ഷൻ സെൻററിൽ കൈമാറിയത്. പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സി പി, വൈസ് പ്രസിഡൻറ് ഗ്ലാസ് കോ മുഹമ്മദ് കുഞ്ഞി,എസ് ആർജി കൺവീനർ മുഹമ്മദ് റഫീഖ് ടി കെ,മുഹമ്മദ് സി, ജ്യോതിഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിച്ച പഠനോപകരണങ്ങൾ ബത്തേരി താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ സാധനങ്ങൾ സ്വീകരിച്ചു. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സ്കൂളിലെ കുരുന്നുമക്കൾ കാണിക്കുന്ന സ്നേഹവും സഹാനുഭൂതിയും ഏറെ പ്രശംസനീയമാണ്, പ്രത്യേകം നന്ദിയുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥരായ ദേവസ്യ, ഗിരീഷ് എന്നിവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments