Tuesday, July 8, 2025
No menu items!
Homeവാർത്തകൾവയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വയനാട് ഉരുൾപൊട്ടൽ; പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘകാല പുനരധിവാസത്തിലായിരിക്കണം ഇനി ശ്രദ്ധ നൽകേണ്ടത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങൾക്കാണ് ഇനി കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം, അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്. ദുരന്ത മുഖത്താണ് നാം നിൽക്കുന്നത്. ശരി തെറ്റുകൾ വിലയിരുത്തേണ്ട സാഹചര്യമല്ല, അത് പിന്നീടാവാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകും. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്നാണ് അഞ്ചംഗ സംഘം പരിശോധിക്കുന്നത്. ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളും സംഘം സന്ദർശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments