Thursday, February 26, 2026
No menu items!
Homeവാർത്തകൾവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള വിവിധ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇതു സംബന്ധിച്ച് ഹൈക്കോടതി മുന്‍പാകെയുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം കോടതി പരിഗണിക്കും.

നേരത്തെ, കേരളത്തില്‍ പരിസ്ഥിതി ഓഡിറ്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആവശ്യമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചായിരിക്കും ഈ കേസും പരിഗണിക്കുക. കേസുകള്‍ ഈ മാസം 16ന് പരിഗണിക്കും.

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി പാലാ സ്വദേശി ജയിംസ് വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതി നേരത്തെ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments