മലയിന്‍കീഴ്: സ്വാതന്ത്ര്യദിനത്തില്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈതാങ്ങാകാന്‍ വ്യത്യസ്തമായ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ മണപ്പുറം മേഖലാ കമ്മിറ്റി. പുലര്‍ച്ചെ അഞ്ച് മണിമുതലാണ് മണപ്പുറം ജങ്ഷനില്‍ മത്സ്യക്കച്ചവടം ചലഞ്ചായി ഏറ്റെടുത്തുകൊണ്ടാണ് യുവത ഒത്തുകൂടിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് 25-വീടുകള്‍ സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുമെന്ന് കൊടുത്ത ഉറപ്പ് സഫലമാക്കുന്നതിന്റെ ഭാഗമായാണ് മണപ്പുറം മേഖലാകമ്മിറ്റി മത്സ്യക്കച്ചവടം ചെയ്ത് അതില്‍ നിന്നും കിട്ടുന്ന ലാഭത്തുക ഇങ്ങനെ വിനിയോഗിക്കാന്‍ തീരുമാനിച്ചത്.
മത്സ്യക്കച്ചവടം മാത്രമല്ല, വിവിധ ചലഞ്ചുകളില്‍ ഏര്‍പ്പെട്ടും ഡി.വൈ.എഫ്.ഐ മണപ്പുറം മേഖലാ കമ്മിറ്റി വയനാട്ടിലെ ദുരിതബാധിതകര്‍ക്ക് കിടപ്പാടമൊരുക്കാന്‍ പണം സ്വരൂപിക്കുന്നുണ്ട്. ഇതിനോടകം 10000-രൂപയോളം ഡി.വൈ.എഫ്.ഐ മണപ്പുറം മേഖലാ കമ്മിറ്റി സമാഹരിച്ചു കഴിഞ്ഞു. ഡി.വൈ.എഫ്.ഐ മണപ്പുറം യൂണിറ്റ് പ്രസിഡന്റ് അരുണ്‍കുമാര്‍.എ.എസ്, സെക്രട്ടറി അരുണ്‍കുമാര്‍.പി, ജോയിന്റ് സെക്രട്ടറി ശരത്.ജി, സി.പി.എം. ബ്രാഞ്ച് അംഗം അജിത്കുമാര്‍, മുന്‍ എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി അംഗം അഖില്‍.വി.കുമാര്‍ എന്നിവരടങ്ങളുന്ന സംഘമാണ് വ്യത്യസ്തമായ ചലഞ്ചിന് നേതൃത്വം നല്‍കുന്നത്.