Tuesday, February 17, 2026
No menu items!
Homeവാർത്തകൾവയനാടിനായി കുറിച്ചിത്താനം ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ് ദുരിതാശ്വാസനിധിയിലേക്ക് 1,01,111 രൂപ നൽകി

വയനാടിനായി കുറിച്ചിത്താനം ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ് ദുരിതാശ്വാസനിധിയിലേക്ക് 1,01,111 രൂപ നൽകി

മരങ്ങാട്ടുപിള്ളി: വയനാട് ദുരിതബാധിതർക്ക് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ 1,01,111 രൂപ നൽകി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും മാനേജ്‌മെൻറും സമാഹരിച്ച തുക സ്‌കൂൾ പ്രതിനിധികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. തുക സമാഹരിച്ച സ്‌കൂൾ പി.ടി.എ.യെയും അധ്യാപകരെയും വിദ്യാർഥികളെയും കലക്ടർ അഭിനന്ദിച്ചു.

പി.ടി.എ. പ്രസിഡന്റ് സി.കെ. രാജേഷ് കുമാർ, അധ്യാപകൻ പി.എസ്. ദിലീപ് കുമാർ, എസ്.എം.സി. ചെയർമാൻ പി. സന്തോഷ് കുമാർ, പി.ടി. എ വൈസ് പ്രസിഡന്റ് ടി.എസ്. അജിത്ത് കുമാർ, അംഗങ്ങളായ എം.എസ്. ഉണ്ണികൃഷ്ണൻ, രാഖി രാഘവൻ, എ.എം. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments