Sunday, March 1, 2026
No menu items!
Homeവാർത്തകൾവനിതാ സംരംഭകർക്ക് കരുത്ത് പകർന്ന് കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025' ; ലോഗോ പ്രകാശനം...

വനിതാ സംരംഭകർക്ക് കരുത്ത് പകർന്ന് കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025′ ; ലോഗോ പ്രകാശനം ചെയ്തു

തൃശൂർ: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള വുമൺ ഓൺട്രപ്രെണേഴ്‌സ് കോൺക്ലേവ് 2025’ ന്‍റെ ലോഗോ പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 13 ന് തൃശൂരിൽ വെച്ചാണ് ‘വനിതാ സംരംഭക കോൺക്ലേവ് 2025’ നടക്കുക. സംസ്ഥാനത്ത് ‘സംരംഭക വർഷം’ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേർ വനിതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എം എസ് എം ഇ) സ്ത്രീകളുടെ പങ്കാളിത്തവും വളർച്ചയും ഉറപ്പുവരുത്തുന്നതിലാണ് കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തിലധികം വനിതാ സംരംഭകർ ‘വനിതാ സംരംഭക കോൺക്ലേവ് 2025’ ൽ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP – Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ എം എസ് എം ഇകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോളതലത്തിൽ മത്സരക്ഷമമാക്കുകയാണ് റാംപ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോഗോ പ്രകാശന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണു രാജ് ഐ എ എസ്, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ ഐ ആർ ടി എസ് എന്നിവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments