ചെങ്ങമനാട്: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വനിതാ ശിശുക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്തമായ വിഭവങ്ങൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള പോഷകപ്രദമായ 60 ഓളം വിഭവങ്ങളാണ് വനിതാ ശിശുക്ഷേമ വകുപ്പ് ജീവനക്കാർ തയ്യാറാക്കി ഫുഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കി നൽകുന്ന പോഷക സമൃദ്ധമായ അമൃതം ന്യൂട്രിമിക്സ് പൗഡർ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും തയ്യാറാക്കിയത്. ഹംസ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പ്രദർശന പരിപാടിയിൽ മെമ്പർമാരായ കെ സി മാർട്ടിൻ, സില്‍വി ബിജു, ഷിജിത സന്തോഷ്, സി പി മുഹമ്മദ് , കെ പി സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി കെ എം അബ്ദുൽ ജലീൽ, അസിസ്റ്റൻറ് സെക്രട്ടറി മുനീറ കെ, സി ഡി പി ഓ ഗീതാഞ്ജലി, ഐ സി ഡി എസ് സൂപ്പർവൈസർ സീന പി സി എന്നിവർ പങ്കെടുത്തു.



