മുണ്ടക്കയം: വനിതകൾക്ക് മാത്രമായി ഒരു പൊതു ഇടം QUEENB’S ക്ലബ്. വനിതാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ,യോഗ ക്ലാസ്, വായനശാല, സംഗീത നൃത്ത വാദ്യോപകരണ പരിശീലനം, മ്യൂസിക് ബാൻഡ് ,ജിം,സൂമ്പ ക്ലബ്ബ്, കൈയെഴുത്ത് മാസിക അങ്ങനെ വനിതകൾക്ക് മാത്രമായി ഒരു പൊതു ഇടം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുമാരി രേഖ ദാസ് അധ്യക്ഷയായിരുന്നു (പ്രസിഡണ്ട് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്). വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം മാനേജിംഗ് ഡയറക്ടർ ശ്രീമതി എം എസ് പൊന്നമ്മ വിശദീകരിച്ചു. ക്ലബ്ബ് ലോഗോ പ്രകാശനം ശ്രീമതി അജിതാ രതീഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) നിർവഹിച്ചു. ക്ലബ്ബുകളുടെ മെമ്പർഷിപ്പ് വിതരണം നിജിനി ഷംസുദ്ദീൻ (പ്രസിഡണ്ട് പെരുവന്താനം ഗ്രാമപഞ്ചായത്ത്), ജാൻസി സാബു(പ്രസിഡണ്ട് കൊരുത്തോട് ഗ്രാമപഞ്ചായത്ത് )റൂബി ജോൺ (പ്രസിഡണ്ട് വിമൻ വിങ്ങ് KVVES മുണ്ടക്കയം), കയ്യെഴുത്ത് മാസിക പ്രകാശനം കുമാരി അനുപമ (ജില്ലാ പഞ്ചായത്ത് മെമ്പർ), നിർവഹിച്ചു. ശ്രീമതി നിഷാ രാജപ്പൻ, മാഗസിൻ എഡിറ്റർ , കവയത്രി മായ അനൂപ്, C V അനിൽകുമാർ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്), റെജീന റെഫീക് തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വനിതകളുടെ മ്യൂസിക് ക്ലബ്ബായ QUEENB’S ന്റെ ഗാനമേളയോട് കൂടി പരിപാടികൾ അവസാനിച്ചു.



