ജമൈക്ക: ബെറില്‍ ചുഴലിക്കാറ്റില്‍ കരീബിയന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചിരിക്കുകയാണ്ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ ഏറ്റവും ഉയര്‍ന്ന് വിഭാഗമായ കാറ്റഗറി-5ലാണ് ബെറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. യൂണിയന്‍ ഐലന്‍ഡില്‍ വീശിയടിച്ച ബെറില്‍ ദ്വീപിനെയൊന്നാകെ ശിഥിലമാക്കി. സെന്റ് വിന്‍സെന്റിനും ഗ്രനേഡൈന്‍സിനും സമീപം സ്ഥിതി ചെയ്യുന്ന ദ്വീപിലെ മിക്ക കെട്ടിടങ്ങളും തകര്‍ന്നു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേ?ഗതയിലാണ് കാറ്റ് വീശുന്നത്. ഗ്രെനഡയിലെ കാരിയാകു, പെറ്റൈറ്റ് മാര്‍ട്ടിനിക് ദ്വീപുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ബെറില്‍ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക് അടുക്കുന്നുവെന്നാണ് യുഎസ് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പറയുന്നത്.