Tuesday, February 10, 2026
No menu items!
Homeകായികംലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാം ദിനം ഓസ്ട്രേലിയക്ക് 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: രണ്ടാം ദിനം ഓസ്ട്രേലിയക്ക് 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്

രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയക്ക് നിർണായകമായ 218 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ്. ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ തകർന്ന കംഗാരുക്കളുടെ രണ്ടാം ഇന്നിംഗ്സില്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാർക്കുമാണ് രക്ഷകരായി അവതരിച്ചത്.

61 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ ചാമ്ബ്യൻമാരെ 218 റണ്‍സിന്‍റെ ലീഡിലേക്ക് നയിച്ചത്. ക്യാരി 43 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്റ്റാർക്ക് 16 റണ്‍സുമായി ക്രീസിലുണ്ട്. രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഓസ്ട്രേലിയ 8 വിക്കറ്റിന് 144 എന്ന നിലയിലാണ്. 1 റണ്‍സ് നേടി ലിയോണാണ് സ്റ്റാർക്കിന് കൂട്ടായി ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 212 ന് ഒതുക്കിയ ദക്ഷിണാഫ്രിക്ക അതിലും മോശം അവസ്ഥയിലാണ് കൂടാരം കയറിയത്. കമ്മിൻസിന്‍റെ നേതൃത്വത്തില്‍ ഓസീസ് പേസ‍ർമാർ തീമഴ പെയ്യിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 138 ല്‍ ഒതുങ്ങി. നായകൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കമ്മിൻസ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചല്‍ സ്റ്റാർക്ക് 2 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയില്‍ 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണസ് നേടിയ നായകൻ ടെംബാ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments