ലോക കാഴ്ചാ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുമരകത്ത് നേത്രപരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. കുമരകം സാംസ്കാരികനിലയത്തിൽ വ്യാഴാഴ്ച (ഒക്ടോബർ 10)രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷയായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, സ്ഥിരം സമിതി അധ്യക്ഷ ശ്രീജ സുരേഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, ഗ്രാമപഞ്ചായത്തംഗം ദിവ്യ ദാമോദരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ടി.കെ. ബിൻസി, കുമരകം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. റോസ് ലിൻ ജോസഫ്, ജില്ലാ ഓഫ്താൽമിക് കോഡിനേറ്റർ മിനിമോൾ പി. ഉലഹന്നാൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിക്കും. കോട്ടയം ജനറൽ ആശുപത്രി ഓഫ്താൽമിക് സർജൻ ഡോ. അനു ആന്റണി ബോധവൽക്കരണ ക്ലാസ് നയിക്കും.