മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
അതേസമയം അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന് ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റാണ് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളില്‍ ക്രീമുകൾ, കാപ്സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവ ഉൾപ്പെടുന്നു. ആവശ്യമായ ലൈസൻസുകളോ അംഗീകാരങ്ങളോ ഇല്ലാതെയാണ് ഈ ഉല്‍പ്പന്നങ്ങങ്ങൾ വിപണനം ചെയ്തിരുന്നത്. അപകടകരമായേക്കാവുന്ന ഉല്‍പ്പന്നങ്ങൾ വിൽക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളിൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത്.



