ചെങ്ങമനാട്: എൻഎസ്എസ് മഞ്ഞപ്ര കരയോഗത്തിന്റെ നേതൃത്വത്തിൽ ആലുവ താലൂക്ക് വനിതാ എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ മന്നം സ്മൃതി യാത്രയ്ക്ക് സ്വീകരണം നൽകി. മഞ്ഞപ്ര കരയോഗം ഹാളിൽ നടന്ന യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി മഞ്ജു കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര കരയോഗം പ്രസിഡൻ്റ് ടി.പി വേണു അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ലഹരി വിരുദ്ധ തിരുവാതിര നീരീശ്വരം കരയോഗം വനിതാ സമാജം പ്രവർത്തകർ അവതരിപ്പിച്ചു. തുടർന്ന് ലഗിരി വിരുദ്ധ പ്രതിജ്ഞ എടുത്തു. യോഗത്തിൽ കരയോഗം സെക്രട്ടറി സി എ അശോക് കുമാർ വനിതാ സമാജം പ്രസിഡൻറ് സരിത സുനിൽ, ഗീത ഉണ്ണികൃഷ്ണൻ ലത അയ്യമ്പുഴ കെ എൻ കുഞ്ഞുകുട്ടൻ ബാലകൃഷ്ണൻ എൻ ആനന്ദവല്ലി നാരായണൻ, പി എസ് രാജേഷ് , അനിത ചന്ദ്രൻ എന്നിവർ സംസാരിച്ചു.