തിരുവനന്തപുരം : അന്താരാഷ്ട്രാ വനിതാദിനാചരണത്തോടനുബന്ധിച്ച് ഗാലറി ഓഫ് നേച്ചര്‍ ഹ്യൂമന്‍ ആന്റ് നേച്ചര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ‘ലഹരിയ്‌ക്കെതിരെ പെണ്ണെഴുത്ത്’ എന്ന പേരില്‍ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 2-ന് ഉച്ചയ്ക്ക് 2.30-ന് തമ്പാനൂര്‍ ഹൗസിങ് ബോര്‍ഡ് ജങ്ഷനിലുള്ള മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ വച്ച് നടക്കുന്ന പരിപാടി കേരള വനിതാകമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യും. സി.ഡബ്ലിയു.സി. ചെയര്‍പേഴ്‌സണ്‍ അഡ്വ.ഷാനിഫാ ബീഗം, ഡോ.ഹേമാഫ്രാന്‍സിസ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
തിരുവനന്തപുരം ജില്ലയിലെ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് എക്‌സൈസ് വകുപ്പിന്റേയും മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടേയും സഹകരണത്തോടെയാണ് രചനാമത്സരം സംഘടിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും, സാംസ്‌കാരികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് കാരണഭൂതരാകേണ്ട യുവതലമുറയാണ് ലഹരിയ്ക്കടിമകളായി നശിച്ചുകൊണ്ടിരിക്കുന്നത്. ലഹരിയ്‌ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ടുള്ള വനിതകളുടെ പോരാട്ടം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രായഭേദമെന്യേ എല്ലാ വനിതകള്‍ക്കും പങ്കെടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് ഫോണ്‍ 9995860354.