ഒറ്റപ്പാലം: ലക്കിടിപേരൂർ പതിനാലാം വാർഡിലെ നീരീട്ടിൽ റോഡ് രാജ്യസഭാ എംപി പി ടി ഉഷ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കി. 10,00,000/- രൂപ വകയിരുത്തിയാണ് പാലക്കാട് ലക്കിടി പേരൂർ പഞ്ചായത്ത് 14 ആം വാർഡിൽ നീരിട്ടിൽ റോഡ് നവീകരിച്ചത്.
വാർഡ് മെമ്പർ മിനി ജയന്റെ ശ്രമഫലമായാണ് ഇതു സാധ്യമായത് .നീരീട്ടിൽ റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് മെമ്പർ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം പി ടി ഉഷ എംപി ക്ക് അപേക്ഷ നൽകുകയും ഫണ്ട് ലഭിക്കുകയും നിർമ്മാണ പ്രവൃത്തി പൂർത്തിയാവുകയും ചെയ്തു.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പിടി ഉഷ എം പി സമയബന്ധിതമായി നിർവഹിക്കുമെന്ന് വാർഡ് മെമ്പർ മിനിജയൻ അറിയിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കിയ അബ്ദുൽസലാം,പാലക്കാട് കളക്ട്രേറ്റിലെയും ഒറ്റപ്പാലം ബ്ലോക്കിലേയും ഉദ്യോഗസ്ഥർ,റോഡ് പണിക്ക് എല്ലാ പിന്തുണയും സഹായവുമായി കൂടെനിന്ന നാട്ടുകാർ എന്നിവരൊട് നന്ദിയുണ്ടെന്നുംവാർഡ് മെമ്പർ അറിയിച്ചു.