തിരുവില്വാമല: അടിക്കടി ഉണ്ടാകുന്ന റയിൽവേ ഗേറ്റ് അടവും നിർമ്മാണത്തിലെ അപാകതകളും പൊതുഗതാഗതത്തെ സാരമായ് ബാധിക്കുന്ന സാഹചര്യത്തിൽ ആണ് തിരുവില്വാമല- ഒറ്റപ്പാലം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രതിഷേധവുമായ് രംഗത്ത് വന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്ന് തവണയായി പത്തിലധികം ദിവസമാണ് റയിൽവേ ഗേറ്റ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടത്. ഇത് മൂലം പൊതുഗതാഗതത്തെ സാരമായിതന്നെ ബാധിച്ചു.
നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയത് വാഹനങ്ങളുടെ അടിവശം ഉരയുന്നതിനും തന്മൂലം വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നുണ്ടെന്നും തിരുവില്വാമല- ഒറ്റപ്പാലം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻഭാരവാഹികൾ പറയുന്നു. അപാകതകൾ എത്രയും വേഗം പരിഹരിച്ച് റയിൽവേ ഗേറ്റ് നവീകരണ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ബാധിക്കാത്ത രീതിയിൽ നടത്തുവാൻ നടപടികൾ സ്വീകരിക്കണമെന്നും തിരുവില്വാമല- ഒറ്റപ്പാലം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.