Monday, July 7, 2025
No menu items!
Homeവാർത്തകൾറ്റി. റ്റി.മാണി അനുസ്മരണവും പുരസ്ക്കാര വിതരണവും

റ്റി. റ്റി.മാണി അനുസ്മരണവും പുരസ്ക്കാര വിതരണവും

കോട്ടയം: നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് സാഹിത്യ കലാ സാംസ്ക്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകരെ പുരസ്ക്കാരം നൽകി ആദരിയ്ക്കുന്നു. കോട്ടയം എം.റ്റി സെമിനാരി സ്ക്കൂളിൽ ദീർഘകാലം സേവനം ചെയ്ത പ്രതിഭാധനനായ റ്റി. റ്റി മാണി സാറിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുസപര്യാ പുരസ്ക്കാരം നൽകിയാണ് ആദരിയ്ക്കുന്നത്.

കോട്ടയം എം.റ്റി സെമിനാരി ഹൈസ്ക്കൂൾ ഹാളിൽ നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ബിനോയ് മണി നവജ്യോതിട്രസ്റ്റ് മാനേജിങ്ങ് ഡയറക്ടർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ബിന്ദു, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ സിൻസിപാറേൽ, റവ.ഡോ.ജേക്കബ് തെക്കേപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments